കണ്ണൂരില്‍ നിന്നും ജിദ്ദയിലേക്കുള്ള എയര്‍ ഇന്‍ഡ്യയുടെ വിമാനം പറന്നത് ഏഴ് യാത്രക്കാരുമായി

 


കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്‍ഡ്യയുടെ വിമാനം പറന്നത് വെറും ഏഴ് യാത്രക്കാരുമായി.യാത്രാനിരക്ക് കുറക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പരക്കെയുള്ള ആക്ഷേപം.

കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് 38,000 രൂപ വരെയാണ് ടിക്കറ്റ് നിരക്കെന്നും, അതേസമയം ഇതേ ദിവസം കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് 14,000 രൂപ മാത്രമാണുള്ളതെന്നും യാത്രക്കാരന്‍ പറയുന്നു. ഇത്രയും ഉയര്‍ന്ന നിരക്ക് കാരണം യാത്രക്കാര്‍ കൂട്ടത്തോടെ കോഴിക്കോട് നിന്ന് ടിക്കറ്റ് എടുത്തതാണ് കണ്ണൂരില്‍ നിന്ന് ഏഴ് പേരുമായി വിമാനത്തിന് സര്‍വീസ് നടത്തേണ്ടി വന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.ആള്‍ക്കാരുടെ എണ്ണം കുറവാണ് എന്ന് അറിഞ്ഞിട്ടും കണ്ണൂരില്‍ നിന്നുള്ള വിമാനത്തിന് നിരക്ക് കുറക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

Post a Comment

Previous Post Next Post