സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

 


തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന്‌ 80 രൂപയാണ് കുറഞ്ഞത്. 44,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. 600 രൂപയാണ് 3 ദിവസം കൊണ്ട് കുറഞ്ഞത്. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. 7 മണിക്ക് യുഎസ് വിപണി തുറന്നപ്പോൾ സ്വർണ വില 1944 ഡോളറിലേക്ക് എത്തി. ഇതോടെ സംസ്ഥാനത്തും സ്വർണവില കുത്തനെ ഇടിഞ്ഞു.

Post a Comment

Previous Post Next Post