പാലക്കാട് കല്ലടിക്കോട് കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു. കല്ലടിക്കോട് ശിരുവാണിയിലാണ് സംഭവം. ഇന്നലെ രാത്രി 11.30നാണ് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം നാടിനെ നടുക്കിയത്.
കാടിറങ്ങിവന്ന കാട്ടാനക്കൂട്ടമാണ് നാട്ടാനയെ ആക്രമിച്ചത്. നാട്ടാനയുടെ പരിക്ക് ഗുരുതരമല്ല. അരീക്കോട് മഹാദേവന്‍ എന്നാണ് ആനയ്ക്കാണ് പരിക്കേറ്റത്. മണ്ണാര്‍ക്കാട് നിന്ന് ആര്‍ആര്‍ടി സംഘമെത്തി കാട്ടാനക്കൂട്ടത്തെ തുരത്തി. തടി പിടിക്കാന്‍ കൊണ്ടു വന്ന നാട്ടാനയ്ക്കാണ് പരുക്കേറ്റത്.
മണ്ണാര്‍ക്കാട് നിന്ന് എത്തിയ ആര്‍ആര്‍ടി സംഘം പടക്കം പൊട്ടിച്ച ശേഷമാണ് കാട്ടനക്കൂട്ടം പിരിഞ്ഞ് പോയത്. കരിമ്ബ- ശിരുവാണി ദേശീയപാതയില്‍ നിന്ന് കേവലം 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം. ഈ മേഖലയില്‍ വന്യമൃഗ ശല്യം പൊതുവേ രൂക്ഷമാണ്.
Post a Comment