സംസ്ഥാനത്തൊട്ടാകെ കേരള ബാങ്കിന്റെ എടിഎമ്മുകള്‍ സ്ഥാപിക്കുമെന്നും ജനങ്ങള്‍ക്ക് ആധുനിക ബാങ്കിങ് സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരള ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വയം അഭിമാനിക്കാവുന്ന ഘട്ടത്തിലൂടെയാണ് കേരളാ ബാങ്ക് കടന്നുപോകുന്നത്. ഡിജിറ്റല്‍ ബാങ്കിങ് സേവനം ഇക്കാലത്ത് കൂടുതല്‍ ഇടപാടുകാരെ ആകര്‍ഷിക്കും. ഏകീകൃത കോര്‍ ബാങ്കിംഗ് രീതിയിലേക്ക് കേരള ബാങ്ക് മാറുകയാണ്. വായ്പാ വിതരണത്തിനും നിക്ഷേപ സമാഹരണത്തിനും റെക്കോര്‍ഡ് വര്‍ദ്ധനയുണ്ടാക്കാന്‍ കേരള ബാങ്കിന് കഴിഞ്ഞു. സംസ്ഥാനത്താകെ കേരള ബാങ്കിന്റെ എടിഎമ്മുകള്‍ സ്ഥാപിക്കുമെന്നും, 2000 മൈക്രോ എടിഎമ്മുകളും സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവയ്ക്കായുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഇതോടെ എല്ലാവര്‍ക്കും ആധുനിക ബാങ്കിംഗ് സംവിധാനം ലഭ്യമാകും. കേരളത്തെ ഒന്നാമത്തെ ബാങ്ക് ആയി കേരള ബാങ്കിനെ മാറ്റണമെന്നും അതിനുള്ള പരിശ്രമമാണ് നടത്തേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകള്‍ക്ക് സേവനം നല്‍കുകയാണ് പ്രധാനമെന്നും അത് കൃത്യമായി നല്‍കാനാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
Post a Comment