കനത്ത മഴയില്‍ കോഴിക്കോട് കണ്ണീര്‍, വീട്ടുമുറ്റത്ത് നില്‍ക്കവെ ഇടിമിന്നലേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം



കോഴിക്കോട് : വീട്ടുമുറ്റത്ത് വെച്ച്‌ ഇടിമന്നലേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ഒഴലക്കുന്ന് കാരംപാറമ്മല്‍ പരേതനായ സ്വാമി എന്നിവരുടെ മകള്‍ ഷീബ (43) ആണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലില്‍ ആണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശിയായ ജയപ്രകാശനാണ് (സീന ടൈലറിംഗ് താമരശ്ശേരി) ഭര്‍ത്താവ്.അമ്മ: ചിരിതകുട്ടി. മക്കള്‍: സുവര്‍ണ്ണ ( എളേറ്റില്‍ എം ജെ എച്ച്‌ എസ് വിദ്യാര്‍ത്ഥിനി) , അഭിനവ് (എളേറ്റില്‍ ജി എം യു പി സ്കൂള്‍ വിദ്യാര്‍ത്ഥി). സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പില്‍ നടക്കും.

Post a Comment

Previous Post Next Post