മലപ്പുറം: കാഞ്ഞങ്ങാട് നിന്നും പത്തനംതിട്ടയ്‌ക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയയാള്‍ പിടിയില്‍.
കണ്ണൂര്‍ സ്വദേശി നിസാമുദ്ദീന്‍ ആണ് പിടിയിലായത്. ഇന്നലെ രാത്രിയോടെ ബസ് മലപ്പുറം വളാഞ്ചേരിയിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്.
ഇയാള്‍ ശല്യം തുടര്‍ന്നതോടെ യുവതി ബസിലെ എമര്‍ജെന്‍സി നമ്ബരില്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് വളാഞ്ചേരി പൊലീസെത്തി നിസാമുദ്ദീനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.കോഴിക്കോട് വച്ചുതന്നെ നിസാമുദ്ദീന്‍ യുവതിയെ ശല്യം ചെയ്യാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് കണ്ടക്‌ടര്‍ ഇടപെട്ട് ഇയാളെ സീറ്റ്‌മാറ്റിയിരുക്കി. എന്നാല്‍ മലപ്പുറമെത്തിയപ്പോള്‍ വീണ്ടും ശല്യംചെയ്യല്‍ തുടര്‍ന്നതായാണ് സഹയാത്രികര്‍ നല്‍കുന്ന സൂചന. തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. ദിവസങ്ങള്‍ക്കിടെ കെഎസ്‌ആര്‍ടിസി ബസില്‍ നടക്കുന്ന ഇത്തരം രണ്ടാം സംഭവമാണിത്.
തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ സിനിമാ പ്രവര്‍ത്തകയ്‌ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗിക ചേഷ്‌ഠ കാണിക്കുകയും ചെയ്‌ത സംഭവത്തില്‍ കോഴിക്കോട് സ്വദേശി സവാദ്(27) പിടിയിലായിരുന്നു. മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിയായ യുവതിയ്‌ക്കും മറ്റൊരു യുവതിയ്‌ക്കുമിടയില്‍ വന്നിരുന്നായിരുന്നു പ്രതിയുടെ നഗ്നതാ പ്രദര്‍ശനം. സംഭവം യുവതി ക്യാമറയില്‍ പകര്‍ത്തിയതോടെ ഇയാള്‍ സ്ഥലത്ത്നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. ബസ് കണ്ടക്‌ടറും ഡ്രൈവറും മറ്റ് നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Post a Comment