മനോജ് ഒ​റ്റ​പ്ലാ​ക്ക​ല്‍ അച്ഛന്റെ മൃതസംസ്കാരം നാളെ



ക​ണ്ണൂ​ര്‍: ടാ​ങ്ക​ര്‍ ലോ​റി​ക്ക് പി​ന്നിൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വൈ​ദി​ക​ന്‍ മ​രി​ച്ച ത​ല​ശേ​രി മൈ​ന​ര്‍ സെ​മി​നാ​രി വൈ​സ് റെ​ക്ട​ര്‍ ഫാ. ​അബ്രാഹം(മ​നോ​ജ്) ഒ​റ്റ​പ്ലാ​ക്ക​ൽ അച്ഛന്റെ മൃതസംസ്കാരം നാളെ (30-05-2023) എടൂർ സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തിൽ

ഇന്ന് നാല് മണി മുതൽ പൊതുദർശനം കത്തീഡ്രൽ പള്ളിയിൽ ആരംഭിച്ചു രാത്രി 8 മണി വരെയാണ് പൊതുദർശനം.രാത്രി 10 മണി മുതൽ നാളെ രാവിലെ 10 മണിവരെ പൊതുദർശനം എടൂർ മരുതാവിലുള്ള ഒറ്റപ്ലാക്കൽ ഭവനത്തിൽ.നാളെ രാവിലെ 10 മണി മുതൽ 2:30 വരെ എടൂർ സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തിൽ പൊതുദർശനം.3 മണിക്ക് മൃതസംസ്കാരം ശുശ്രൂഷ ആരംഭിക്കും.അപകടത്തിൽ പരിക്കേറ്റ ഫാ. ജോർജ് കരോട്ട് വടകര പാർകോ ഹോസ്പിറ്റലിലും ഫാ.ജോൺ മുണ്ടോളിക്കൽ ഫാ.ജോസഫ് പണ്ടാരപ്പറമ്പിൽ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലുമാണ്.ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലി​ന് വൈ​ദി​ക​ര്‍ പാ​ലാ​യി​ല്‍ നി​ന്ന് ത​ലേ​ശ​രി​യി​ലേ​ക്ക് വ​രു​ന്ന​തി​നിടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Post a Comment

Previous Post Next Post