സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു.
വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ തെല്ലിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്.
കണ്ണൂര്‍ ആലക്കോട് കാക്കടവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ജനപ്രതിധികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് നെല്ലിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്ബതരയോടെയാണ് ദില്ലിയില്‍ നിന്നും മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു.
വിമാനത്താവളത്തില്‍ നിന്നും ആല്‍ബര്‍ട്ടിന്റെ ഭാര്യ സഹോദരന്‍ മൃതദേഹം ഏറ്റുവാങ്ങി. നോര്‍ക്ക ആംബുലന്‍സില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മൃതദേഹം ആലക്കോട് കാക്കടവിലെ വീട്ടിലെത്തിച്ചു.
തുടര്‍ന്ന് 10.30 മണി വരെ പൊതുദര്‍ശനം.ശേഷം വിലാപമാത്രയായി മൃതദേഹം നെല്ലിപ്പാറ ഹോളി ഫാമിലി പള്ളിയിലേക്ക് കൊണ്ടുപോയി. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം 11 മണിയോടെ മൃതദേഹം സംസ്കരിച്ചു.
കഴിഞ്ഞ ഏപ്രില്‍ 15 നാണ് ഖാര്‍ത്തൂമിലെ ഫ്ലാറ്റില്‍ ആല്‍ബര്‍ട്ട് വെടിയേറ്റ് മരിച്ചത്. 35 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്. സുഡാനിലുണ്ടായിരുന്ന ആല്‍ബര്‍ട്ടിന്റെ ഭാര്യയെയും മകളെയും ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി കഴിഞ്ഞ മാസം 28 ന് നാട്ടിലെത്തിച്ചിരുന്നു.
Post a Comment