കണ്ണൂർ: എസ്എസ്എൽസി പരീക്ഷയിൽ ഹാട്രിക് വിജയം നേടി കണ്ണൂർ. റവന്യൂ ജില്ലാ തലത്തിൽ മൂന്നാം തവണയും ഒന്നാം സ്ഥാനം കണ്ണൂർ തന്നെ നേടി. ആദ്യമായാണ് കണ്ണൂർ ജില്ല തുടർച്ചയായ മൂന്നാംതവണ ഒന്നാം സ്ഥാനം കൈവരിക്കുന്നത്.
കഴിഞ്ഞവർഷം 99.77 വിദ്യാർഥികളാണ് വിജയിച്ചതെങ്കിൽ ഇത്തവണ വിജയശതമാനം 99.94 ആയി ഉയർന്നു. ജില്ലയിൽ 34,997 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 34,975 കുട്ടികൾ വിജയിച്ചു.
6803 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ (1361), തലശേരി വിദ്യാഭ്യാസ ജില്ലയിൽ (2791), തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ (2651 ) എന്നിങ്ങനെയാണ് എ പ്ലസുകൾ. കഴിഞ്ഞ വർഷം 35,249 വിദ്യാർഥികളാണ് പരീക്ഷ എഴുതിയതിയത്. ഇതിൽ 35,167 കുട്ടികൾ വിജയിക്കുകയും 4158 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടുകയും ചെയ്തു.
ഈ വർഷം 198 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ജില്ലയിൽ മലയാളം പാർട്ട് ടു വിലാണ് കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത്.
5517 വിദ്യാർഥികൾ എപ്ലസ് നേടി. മാത്തമാറ്റിക്സിലാണ് ഏറ്റവും കുറവ് എ പ്ലസ്. 2181 വിദ്യാഥികൾ മാത്രമാണ് എ പ്ലസ് നേടിയത്. പട്ടിക ജാതി വിഭാഗത്തിൽ പരീക്ഷയെഴുതിയ മൂന്ന് പേരും വിജയിച്ചു.
Post a Comment