കേളകം: കണിച്ചാര്‍ പഞ്ചായത്തിലെ ടൂറിസം കേന്ദ്രമായ ഏലപ്പീടികയില്‍ റെയില്‍വേ സ്‌റ്റേഷൻ മാതൃകയില്‍ സഞ്ചാരികള്‍ക്കായി വഴിയോര വിശ്രമകേന്ദ്രം നിര്‍മാണം പൂര്‍ത്തിയായി.
റെയില്‍വേ സ്റ്റേഷൻ മോഡല്‍ വിശ്രമ കേന്ദ്രത്തിന്റെ ഡിസൈൻ തയാറാക്കിയത് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയര്‍ ബി.വി. വിഷ്ണുവും പ്രവൃത്തി പൂര്‍ത്തിയാക്കിയത് കണ്ണൂര്‍ മരിയ ഗ്രൂപ് ആഷിഖ് മാമുവുമാണ്.
ഏലപ്പീടിക ദേശ സേവിനി മഹിളസമാജം ഭാരവാഹികളായ ത്രേസ്യാമ്മ തോമസ് വട്ടപ്പറമ്ബില്‍, ആലീസ് ദേവസ്യതാണു വേലില്‍ എന്നിവര്‍ സൗജന്യമായി പഞ്ചായത്തിന് വിട്ട് നല്‍കിയ അഞ്ച് സെന്റ് സ്ഥലത്താണ് റെയില്‍വേ സ്റ്റേഷൻ മാതൃകയിലെ വിശ്രമകേന്ദ്രം നിര്‍മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, പഞ്ചായത്തംഗം ജിമ്മി അബ്രാഹം എന്നിവരുടെ നേതൃത്വത്തിലാണ് ടൂറിസം കേന്ദ്രമായ ഏലപ്പീടികയില്‍ സഞ്ചാരികള്‍ക്കായി വ്യത്യസ്ഥമായ വഴിയോര വിശ്രമകേന്ദ്രം നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Post a Comment