വാണിയപ്പാറക്ക് അടുത്ത തുടിമരം സ്വദേശി ബൈജു ഞാവരക്കാല (41) വീട്ടിലാണ് വൈകുന്നേരം 6. 15 ന്‌അഞ്ചു പേര്‍ അടങ്ങുന്ന മാവോയിസ്റ്റ് സംഘം ഞായറാഴ്ച എത്തിയത്.
രാത്രി 10.15 വരെ ബിജുവിന്റെ വീട്ടില്‍ തുടര്‍ന്ന സംഘം പാകം ചെയ്ത ഭക്ഷണം കഴിക്കുകയും അരിയും തേങ്ങയും മണ്ണെണ്ണ മുതലായ വസ്തുക്കള്‍ ശേഖരിച്ചാണ് തിരിച്ചു പോയതെന്ന്പോലീസ് പറഞ്ഞു.
ബിജുവും അമ്മയും മാത്രമുള്ള വീട്ടില്‍ ഇതിന് മുന്‍പും ഇവര്‍ എത്തിയിരുന്നതായും ഭയം മൂലം വെളിയില്‍ പറയാതിരുന്നതെണെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വാണിയപ്പാറയിലെ തന്നെ കളിതട്ടംപാറ പ്രദേശത്തെ വീട്ടില്‍ മൊയ്തീന്‍ അടങ്ങുന്ന അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നത്.
ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് ഈ പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്.
Post a Comment