കേരള എന്‍ട്രന്‍സ് പരീക്ഷ ഇന്ന് നടക്കും



സംസ്ഥാനത്ത് ഇന്ന് കേരള എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ നടക്കും. ആദ്യത്തെ പേപ്പറായ ഫിസിക്സ് – കെമിസ്ട്രി 10 മണി മുതല്‍ 12.30 വരെയും രണ്ടാമത്തെ പേപ്പറായ കണക്ക് 2.30 മുതല്‍ അഞ്ച് വരെയുമാണ് നടക്കുക.

രാവിലെ 9.30 മുതലായിരിക്കും പ്രവേശനം അനുവദിക്കുക.

അഡ്മിറ്റ് കാര്‍ഡിനൊപ്പം ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസെന്‍സ്, ഇലക്ഷന്‍ ഐഡി, പാസ്പോര്‍ട്ട്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഹാള്‍ ടിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, പഠിച്ച സ്കൂളിന്റെ മേധാവിയുടെയോ ഗസറ്റഡ് ഓഫീസറോ നല്‍കുന്ന തിരിച്ചറിയല്‍ രേഖ എന്നിവയിലേതെങ്കിലും കയ്യില്‍ കരുത്തേണ്ടതാണ്.

Post a Comment

Previous Post Next Post