തിരുവനന്തപുരം: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ ഇനി മുതല്‍ മാര്‍ക്ക് കൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം.
ഫലപ്രഖ്യാപനത്തിനൊപ്പം മാര്‍ക്ക് ലിസ്റ്റ് കൂടി നല്‍കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഈ വര്‍ഷം തന്നെ ഇത് നടപ്പിലാക്കാന്‍ കഴിയുമോ എന്ന ആലോചനയിലാണ് സര്‍ക്കാര്‍.
സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥിനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി അന്തിമ തീരുമാനം ഉണ്ടാകും.
Post a Comment