അപ്പറം പാക്കലാം. തിരികെ കാടുകയറി അരിക്കൊമ്പൻ

 


അരിക്കൊമ്പൻ കാട് കയറുന്നുവെന്ന് സൂചനകള്‍. കമ്ബത്തെ സുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിന് അടുത്തുനിന്ന് ആന നീങ്ങിയെങ്കിലും അരിക്കൊമ്ബനെ ഇതുവരെ വനംവകുപ്പിന് നേരിട്ട് കാണാനായില്ല.

കുത്തനാച്ചി എത്തിയെന്ന് ജിപിഎസ് കോളറിലെ സിഗ്‌നല്‍ സൂചിപ്പിക്കുന്നു.

കമ്ബം ടൗണില്‍ ഭീതിവിതച്ച അരിക്കൊമ്ബനെ മയക്കുവെടിവെച്ച്‌ പിടികൂടാനുള്ള ദൗത്യം തമിഴ്‌നാട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനായി കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. മൃഗ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് മയക്കുവെടി വെക്കുക. അരിക്കൊമ്ബന്റെ ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ കമ്ബത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മേഘമല സി.സി.എഫിനാണ് ദൗത്യ ചുമതല. ഡോ. കലൈവാണന്‍, ഡോ. പ്രകാശ് എന്നിവരാണ് നേതൃത്വം നല്‍കുക.


മേഘമല സിസിഎഫിന്റെ നേതൃത്വത്തില്‍ ദൗത്യം പൂര്‍ത്തീകരിക്കാനാണ് തമിഴ്‌നാട് വനംവകുപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മയക്കുവെടി വെച്ചശേഷം കൊമ്ബനെ മേഘമല വനത്തിലെ വരശ്‌നാട് മലയിലേക്ക് മാറ്റാനാണ് പദ്ധതി.

ഇന്നലെ പകല്‍ കമ്ബം നഗരത്തില്‍ പരിഭാന്ത്രി പടത്തിയ ശേഷം ബൈപാസ്സിന് സമീപത്തെ വാഴ തോപ്പിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ രാത്രി എട്ട് മണിയോടെ ബൈപ്പാസ് മുറിച്ച്‌ കടന്ന് ജനവാസ മേഖലയില്‍ നിന്നും കൃഷിയിടത്തിലേക്ക് അരിക്കൊമ്ബന്‍ നീങ്ങുകയായിരുന്നു.

തെരുവിലൂടെ നീങ്ങുന്നതിനിടെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അരിക്കൊമ്ബൻ തകര്‍ത്തു. കമ്ബം സ്വദേശി മുരുകന്‍റെ ഓട്ടോറിക്ഷ, വനംവകുപ്പിന്‍റെ വാഹനം, ഒരു ബൈക്ക് എന്നിവ തകര്‍ത്തു.


Post a Comment

Previous Post Next Post