മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്; സാരംഗിന്റെ ഓര്‍മയില്‍ വിതുമ്ബി മന്ത്രി ശിവന്‍കുട്ടി
പത്താംക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാപന വേളയിലായിരുന്നു മന്ത്രി വിദ്യാര്‍ഥിയെ ഓര്‍ത്ത് വിതുമ്ബിയത്. സാംരഗിന്റെ മരണശേഷം അവയങ്ങള്‍ ദാനം ചെയ്തിരുന്നു. 122913 രജിസ്റ്റര്‍ നമ്ബറില്‍ പരീക്ഷയെഴുതിയ സാരംഗ് ഗ്രേസ് മാര്‍ക്ക് ഇല്ലാതെ മുഴുവന്‍ വിഷയങ്ങളിലും A+ നേടിയിരുന്നു. കേരളത്തിലെ കുട്ടികള്‍ക്ക് ആകെ ഊര്‍ജവും പ്രേരണയും നല്‍കുന്ന സന്ദേശമാണ് സാംരഗിന്റേതെന്ന് മന്ത്രി പറഞ്ഞു.
വാഹനാപാകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്നു സാരംഗ്. പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിന് തൊട്ടു മുന്‍പാണ് മരണം. ആറ്റിങ്ങല്‍ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സാരംഗിന്‍റെ അവയവങ്ങള്‍ 6 പേര്‍ക്കായി ഇന്ന് ദാനം ചെയ്യും. അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് സാരംഗിന്‍റെ മരണം സ്ഥിരീകരിച്ചത്. സാരംഗിന്റെ കണ്ണുകള്‍, കരള്‍, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങള്‍ 6 പേര്‍ക്കായി ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം നല്‍കിയതോടെ അതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. സാരംഗിന്‍റെ ഹൃദയം കോട്ടയം സ്വദേശിയായ കുട്ടിക്കുവേണ്ടി കഴിഞ്ഞ ദിവസം തന്നെ കൊണ്ടുപോയിരുന്നു. അവയവമാറ്റ നടപടികള്‍ പൂര്‍ത്തിയായശേഷം ഇന്നു ഉച്ചയ്ക്കു 12.30നു മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും.
കരവാരം വഞ്ചിയൂര്‍ നടക്കാപറമ്ബ് നികുഞ്ജത്തില്‍ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനാണ് സാരംഗ്. കഴിഞ്ഞ ആറാം തീയതി വൈകിട്ട് മൂന്ന് മണിയോടെയാണ് നാടിനെ വേദനയിലാഴ്ത്തിയ ദാരുണമായ അപകടം നടക്കുന്നത്. അമ്മയോടൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്ബോള്‍ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്ത് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു
Post a Comment