കോഴിവില കൂടി, കിലോയ്ക്ക് 150 രൂപ

 


കാസർകോട് ∙ കോഴിവില കുതിച്ചു കയറി. ചെറുകിട വിൽപന ശാലകളിൽ കോഴി കിലോഗ്രാമിന് 100 മുതൽ 110 രൂപ വരെ ഉണ്ടായിരുന്നത് 150 രൂപ വരെയും ഇറച്ചി 210 രൂപ ഉണ്ടായിരുന്നത് 250 രൂപയുമായി ഉയർന്നു. മൊത്ത വ്യാപാര കടകളിൽ കോഴിക്ക് 125 രൂപയാണ് വില. വിവാഹ സീസൺ കാരണം ഡിമാൻ‌ഡ് വർധിച്ചതും കാലാവസ്ഥ, വെള്ളക്ഷാമം  തുടങ്ങിയവ കാരണം പല ഫാമുകളും അടച്ചിട്ടതിലൂടെയുണ്ടായ ഉത്പാദനക്കുറവും വൈദ്യുതി, വെള്ളം നിരക്കു വർധനയുമാണ് വർധനയ്ക്കു കാരണമായി  മൊത്ത വ്യാപാരികൾ നിരത്തുന്ന വിശദീകരണങ്ങൾ.


മൊത്ത വ്യാപാര വിൽപന ശാലകളിൽ കോഴി വില കയറ്റം കാരണമാണ് റീട്ടെയിൽ വിൽപനയിലും വില വർധിപ്പിക്കാൻ നിർബന്ധിതരായതെന്ന് ചെറുകിട വിൽപന വ്യാപാരികൾ പറയുന്നു.  എന്നാൽ വരും മാസങ്ങളിൽ വില കുറയാൻ സാധ്യതയുണ്ടെന്ന് മൊത്ത വ്യാപാരികൾ പറയുന്നു.   കോഴി റീട്ടെയിൽ വിൽപന വില കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ


2022 ഏപ്രിൽ, മേയ് -144, ജൂലൈ -12, ഓഗസ്റ്റ്= 108, സെപ്റ്റംബർ- 121,ഒക്ടോബർ-132, നവംബർ-134, ഡിസംബർ -133, 2023 ജനുവരി -130, ഫെബ്രുവരി -108, മാർച്ച് -111, ഏപ്രിൽ- 125, മേയ്- 150


Post a Comment

Previous Post Next Post