പയ്യന്നൂര്‍: കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പുളിങ്ങോം എടവരമ്പ് സ്വദേശി ഷൈജു എബ്രഹാമിനെ മര്‍ദിച്ച സംഭവത്തിലാണ് കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരേ കേസെടുത്തത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെ പയ്യന്നൂര്‍ പഴയ ബസ്റ്റാൻഡിലാണ് സംഭവം. പയ്യന്നൂര്‍-താബോര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചത്.
ബസ്സ്റ്റാൻഡില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ പൈസ കൊടുക്കുന്ന സ്റ്റാൻഡാണെന്നും കെഎസ്ആര്‍ടിസി ബസ് ഇവിടെ നിര്‍ത്താന്‍ പാടില്ലെന്നും പറഞ്ഞ് രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ചതെന്നാണു പരാതി.
Post a Comment