സ്റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി. ഗതാഗത മന്ത്രി ആന്റണി രാജു ആണ് ഇക്കാര്യം അറിയിച്ചത്. നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവും കൂടുതല്‍ ക്യാമറകള്‍ ആവശ്യമായി വന്നതോടെ കമ്പനികള്‍ അമിത വില ഈടാക്കിയതിനാലും KSRTCയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ കൂടുതല്‍ സമയം വേണമെന്നതും പരിഗണിച്ചാണ് നടപടി.
Post a Comment