രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; കൂടുതല്‍ കര്‍ണാടകയില്‍



രാജ്യത്ത് ഒരിടവേളയ്ക്കുശേഷം കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നത്. 843 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇസഗോക് റിപ്പോർട്ട് പ്രകാരം XBB.1.16 എന്ന വകഭേദമാണ് രാജ്യത്ത് വ്യാപിക്കുന്നത്. കർണാടകയിലാണ് രോഗബാധിതരേറെയും. രോഗികളുടെ എണ്ണം ഉയർന്നതോടെ കർണാടകയും മഹാരാഷ്ട്രയും കേരളവും അടക്കം ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ജാഗ്രതാനിർദേശം നൽകിയിരുന്നു. അതേസമയം രാജ്യത്ത് എച്ച്3എന്‍2 രോഗികളുടെ എണ്ണം 100 കടന്നു. 

Post a Comment

Previous Post Next Post