കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം യുവതിയെയും കുഞ്ഞിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

 


കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം യുവതിയെയും കുഞ്ഞിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

സില്‍ക്ക് ബസാര്‍ കൊല്ലം വളപ്പില്‍ പ്രവിത (35), മകള്‍ അനിഷ്‌ക (8 മാസം) എന്നിവരാണു മരിച്ചത്.

കുഞ്ഞിനെയുമെടുത്ത് യുവതി കൊച്ചുവേളി- ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിനിനു മുന്‍പില്‍ ചാടുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.

ട്രെയിന്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. നാരായണന്റെയും സതിയുടെയും മകളാണു പ്രവിത. ഭര്‍ത്താവ്: സുരേഷ് ബാബു. അനാമിക മറ്റൊരു മകളാണ്. സഹോദരന്‍: പ്രബീഷ്.

Post a Comment

Previous Post Next Post