തിരുവനന്തപുരം: രണ്ട് മാസത്തിലേറെയായി മുടങ്ങിക്കിടന്ന ക്ഷേമപെന്‍ഷന്‍ വിതരണം പുനരാരംഭിച്ചു. ധനവകുപ്പിന്‍റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും.
മൂന്നോ നാലോ മാസത്തെ ക്ഷേമപെന്‍ഷന്‍ ഓണത്തിനോ ക്രിസ്മസിനോ ഒരുമിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ നല്‍കിയിരുന്നു.
അതേസമയം, സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ യോഗ്യതയില്ലാത്ത നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തുമെന്നും അനര്‍ഹരായവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1,600 രൂപയുടെ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നു. യോഗ്യതയില്ലാത്തവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ അത് സംസ്ഥാനത്തിന് വലിയ ഭാരമാകുമെന്നും സംസ്ഥാന ബജറ്റിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരെ തിരിച്ചറിയുന്നതിനും 2019 ഡിസംബര്‍ 31ന് മുമ്ബ് പെന്‍ഷന്‍ ലഭിച്ചവര്‍ക്കും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post a Comment