കണ്ണൂര്‍ :മട്ടന്നൂര്‍ ഇല്ലന്‍മൂലയിലെ ആര്‍എസ്‌എസ് കാര്യാലയത്തിന് നേരെ ബോംബേറ്. പെട്രോള്‍ ബോംബേറില്‍ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
ചെറിയ രീതിയില്‍ നാശ നഷ്ടങ്ങളുണ്ടായതായാണ് വിവരം. ആക്രമി ഓടി രക്ഷപെട്ടെന്ന് സമീപവാസികള്‍ പറഞ്ഞു.
കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയിലും പെട്രോള്‍ ബോംബേറുണ്ടായി. രാവിലെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. പ്രദേശത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പലയിടത്തും ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
Post a Comment