തിരുവനന്തപുരം: വർക്കലയിൽ കിടപ്പുരോഗിയായ യുവാവിനെ മൃഗഡോക്ടറായ സഹോദരൻ മദ്യലഹരിയിൽ കുത്തിക്കൊന്നു. മേൽവെട്ടൂർ സ്വദേശി സന്ദീപ്(47) ആണ് മരിച്ചത്.
മേൽവെട്ടൂരിലെ വീട്ടുവളപ്പിൽ സന്ദീപ് വിശ്രമിക്കുന്ന ഔട്ട്ഹൗസിൽ ശനിയാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ മുറിയിലെത്തിയ സഹോദരൻ സന്തോഷ്, ഭക്ഷണം നൽകാനായി സ്ഥാപിച്ചിരുന്ന ട്യൂബും മറ്റ് ഉപകരണങ്ങളും നശിപ്പിച്ച ശേഷം കത്തിയെടുത്ത് സന്ദീപിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ സന്ദീപ് തൽക്ഷണം മരിച്ചു. പാങ്ങോട് സൈനിക ആശുപത്രിയിലെ ജീവനക്കാരനായിരുന്ന ഇയാൾ നാല് വർഷമായി കിടപ്പുരോഗിയാണ്.
സന്തോഷിനെ കസ്റ്റഡിയിലെടുത്തതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Post a Comment