തളിപ്പറമ്പ് : ഹർത്താലിനോടനുബന്ധിച്ച് എളമ്പേരംപാറയിൽ കട തകർത്ത സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ. പന്നിയൂരിലെ തറമ്മൽ ഹൗസിൽ പി.അൻസാർ ആണ് കസ്റ്റഡിയിലായത്. കേസിൽ മറ്റൊരാൾ കൂടി പിടിയിലാവാനുണ്ട്. എളംമ്പേരം പാറയിലെ പി.പി. ആഷാദിൻ്റെ സിസ്റ്റം കെയർ മൊബൈൽസ് ആൻ്റ് ഇലക്ട്രോണിക്സ് എന്ന സ്ഥാപനമാണ് ഇന്നലെ രാവിലെ പ്രതികൾ അതിക്രമിച്ച് കയറി തകർത്തത്. കട നിർബന്ധിച്ച് ബലമായി അടപ്പിക്കുന്നതിനായി, പ്രതികൾ രാവിലെ 10.05 മണിയോടെ അതിക്രമിച്ചു കയറുകയായിരുന്നു., പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും, കൗണ്ടറിയിലുണ്ടായിരുന്ന സാധന സാമഗ്രികൾ നിലത്തേക്കെറിഞ്ഞു പരാതികാരന് 8000/- രൂപയുടെ നാശ നഷ്ടം വരുത്തുകയും ചെയ്തു എന്നാണ് പരാതി.
നാടുകാണി എളമ്പേരംപാറയിൽ ആക്രമം ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കസ്റ്റഡിയിൽ
Alakode News
0
Post a Comment