ആലക്കോട്: ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് അടക്കമുള്ള മയക്ക് മരുന്നിന്റെയും പാൻമസാലയുടെയും ഉപയോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനായി ആലക്കോട് പോലീസ് നേതൃത്വത്തിൽ മലയോരത്തെ വിവിധ കേന്ദ്രങ്ങളിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പരിശോധന നടത്തി. ആലക്കോട് സി.ഐ: എം.
പി. വിനീഷ്കുമാർ, എസ്.ഐ: കെ.ഷറഫുദീൻ എന്നിവരുടെ നേതൃത്വത്തിൽ ആലക്കോട്, കരുവഞ്ചാൽ, മീൻപറ്റി, തേർത്തല്ലി തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപക പരിശോധന നടത്തിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് പോലീസ് തീരുമാനം.
Post a Comment