സ്വകാര്യമേഖലയിലെ പ്രമുഖ വായ്പാദാതാക്കളായ ഐസിഐസിഐ ബാങ്കിന് ഇന്ത്യയില്‍ 11 ദശലക്ഷത്തിലധികം ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുണ്ട്.
വിവിധ ബില്ലുകള്‍ അടയ്ക്കാനും ചെലവുകള്‍ അഭിമുഖീകരിക്കാനും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഐസിഐസിഐ ബാങ്ക് ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നതിന് ഒരു ശതമാനം ചാര്‍ജ് ഏര്‍പ്പെടുത്തി. ഒക്ടോബര്‍ 20 മുതല്‍ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുകയാണെങ്കില്‍ ഒരു ശതമാനം ഫീസ് ഈടാക്കും. ഇതോടെ, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നതിന് പണം ഈടാക്കുന്ന ആദ്യ ബാങ്കായി ഐസിഐസിഐ ബാങ്ക് മാറി.
Post a Comment