കനത്ത മഴ ; ശബരിമല ദര്‍ശനത്തിന് നിയന്ത്രണം

 


പത്തനംതിട്ട : മഴയും പ്രളയവും ശക്തിപ്പെടുന്ന സാഹചര്യത്തില്‍ പമ്ബയില്‍ നിന്ന് മല കയറുന്നതിന് അയ്യപ്പന്മാര്‍ക്ക് താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇന്ന് ഉച്ചക്ക് 3 നു ശേഷം പമ്ബയില്‍ നിന്നും ശബരിമലകയറുവാന്‍ അനുവദിക്കുന്നതല്ല എന്നും, വൈകുന്നേരം 6 മണിക്ക് മുന്‍പായി ഭക്തര്‍ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം എന്നും ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

ജില്ലയില്‍ ഇന്ന് ഉച്ചക്ക് ശേഷം റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും ഇപ്പോള്‍ ലഭിക്കുന്ന ശാസ്ത്രീയ കാലാവസ്ഥ പ്രവചനങ്ങള്‍ പ്രകാരവും ഉച്ചക്ക് ശേഷം പമ്ബാ, ശബരിമല മേഖലകളില്‍ ശക്തമായ മഴയുടെ സാധ്യത സൂചിപ്പിക്കുന്നതിനാലാണ് ഈ നിയന്ത്രണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നിയന്ത്രണം കൊണ്ടു വന്നത്.

Post a Comment

Previous Post Next Post