എസ്ബിഐ സെർവർ തകരാറിലായി; യുപിഐ പണമിടപാടുകൾ നിശ്ചലമായി; രാത്രിയോടെ പ്രശ്നം പരിഹരിക്കും

 



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽ നിന്നും യുപിഐ ആപ്പുകൾ വഴി ഇടപാട് നടത്താനാവാതെ ഉപഭോക്താക്കൾ. ബാങ്കിന്റെ സെർവർ തകരാറിലാണെന്ന അറിയിപ്പാണ് ആപ്പുകൾ കാണിക്കുന്നത്...

ഡൗൺ ഡിറ്റക്റ്റർ വെബ്സൈറ്റിലെ വിവരം അനുസരിച്ച് ഇന്ന് രാവിലെ അഞ്ച് മണി മുതൽ ആളുകൾ പ്രശ്നം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെ നിരവധിയാളുകൾ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലുടനീളം പ്രശ്നം നിലനിൽക്കുന്നുണ്ടെന്നാണ് ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിലെ മാപ്പ് വ്യക്തമാക്കുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും എസ്ബിഐ ഇടപാടുകൾ നടത്താനാവുന്നില്ലെന്ന് പരാതിയുയർന്നിട്ടുണ്ട്.

അതേസമയം, മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകളിൽ നിന്ന് ഗൂഗിൾ പേ, പേടിഎം, ഫോൺ പേ പോലുള്ള ആപ്പുകൾ മുഖാന്തരം പണമയക്കാൻ സാധിക്കുന്നുണ്ട്.

നിരവധി ഉപഭോക്താക്കൾ ട്വിറ്ററിൽ എസ്ബിഐ സെർവർ ഡൗൺ ആണെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.



Post a Comment

Previous Post Next Post