പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് 25 ന് ആരംഭിക്കും

 


തിരുവനന്തപുരം: പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 25 ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി.

വെള്ളിയാഴ്ച്ച ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഈ മാസം 22 ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയാക്കും.

ഖാദര്‍ കമ്മിഷന്‍റെ ആദ്യ ഘട്ട ശിപാര്‍ശകള്‍ ഈ വര്‍ഷം നടപ്പാക്കുമെന്നും ദിവസ വേതന അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ആഗസ്റ്റ് 15 നാണ് രണ്ടാം ഘട്ട അലോട്മെന്‍റ്. നേരെത്തെ ഓഗസ്റ്റ് 22 ന് ക്ലാസ് തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് ജന്‍ഡര്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ജന്‍ഡര്‍ യൂണിഫോമില്‍ സര്‍ക്കാരിന് നിര്‍ബന്ധിത ബുദ്ധിയില്ല.

ഈ സര്‍ക്കാരിന്‍റെ കാലത്ത് 21 സ്കൂളുകള്‍ മിക്സഡ് സ്കൂള്‍ ആയി. മതിയായ സൗകര്യം നോക്കിയാണ് മിക്സഡ് സ്കൂള്‍ അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post