ഓണം പ്രമാണിച്ച്‌ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു 10 കിലോ അരി

 


തിരുവനന്തപുരം ∙ ഓണം പ്രമാണിച്ച്‌ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു 10 കിലോ സ്പെഷല്‍ അരി നല്‍കും. 5 കിലോ വീതം പച്ചരിയും പുഴുക്കലരിയും ആണു നല്‍കുക.

ഓഗസ്റ്റില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്കു 8 കിലോയും നീല കാര്‍ഡ് അംഗങ്ങള്‍ക്ക് 2 കിലോ വീതവും അരിയാണു സാധാരണ വിഹിതം. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ പഞ്ചസാരയും സ്പെഷലായി വിതരണം ചെയ്യും.

അതേസമയം, വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്കു ഭക്ഷ്യധാന്യങ്ങള്‍ തുടര്‍ന്നും നല്‍കാനുള്ള ക്വോട്ട പുനഃസ്ഥാപിച്ചതായി കേന്ദ്രം കേരളത്തെ അറിയിച്ചു. സംസ്ഥാനത്ത് സാമൂഹികക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള അഗതിമന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങള്‍ക്കും പട്ടിക ജാതി - വര്‍ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിനു കീഴിലുള്ള ഹോസ്റ്റലുകള്‍ക്കുമാണ് പ്രത്യേക സ്കീം പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ നല്‍കിവരുന്നത്

Post a Comment

Previous Post Next Post