ഓഗസ്റ്റ് 1 മുതല്‍ നിരവധി നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു; വിശദാംശങ്ങള്‍ അറിയാം

 


ന്യൂഡെല്‍ഹി: ഓഗസ്റ്റ് ഒന്ന് തിങ്കളാഴ്ച മുതല്‍ ചില സുപ്രധാന നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു.

ഈ നിയമങ്ങളില്‍ സാധാരണക്കാരുടെ പോക്കറ്റിനെ ബാധിക്കുന്നവയുമുണ്ട്. അതിനാല്‍ മാറ്റങ്ങള്‍ എന്താണെന്ന് അറിയേണ്ടത് പ്രധാനമാണ്. ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും അവരുടെ ഏതെങ്കിലും മാര്‍ഗനിര്‍ദേശങ്ങളില്‍ വരുത്തുന്ന ഏതൊരു മാറ്റവും സാധാരണയായി വരുന്ന മാസത്തിന്റെ ആദ്യ ദിവസം മുതല്‍ പ്രാബല്യത്തില്‍ വരും. അതുപ്രകാരം ഓഗസ്റ്റ് ഒന്ന് മുതല്‍ ബാങ്കുകളിലും മാറ്റങ്ങളുണ്ട്.

1. ബാങ്ക് ഓഫ് ബറോഡ ചെക് പേയ്‌മെന്റ് സംവിധാനം


റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (RBI) നിര്‍ദേശിച്ച പ്രകാരം, ബാങ്ക് ഓഫ് ബറോഡ (BoB) അഞ്ച് ലക്ഷം രൂപയോ അതില്‍ കൂടുതലോ ഉള്ള ചെകുകള്‍ക്ക് 'പോസിറ്റീവ് പേ സിസ്റ്റം' നടപ്പിലാക്കി. തട്ടിപ്പ് തടയാനാണിത്. ഗുണഭോക്താവിന്റെ പേര്, അകൗണ്ട് നമ്ബര്‍, തുക, ചെക് നമ്ബര്‍ മുതലായവ എസ്‌എംഎസ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് എന്നിവയിലൂടെ നല്‍കണം. ഇതിനുശേഷം ഈ വിവരങ്ങളെല്ലാം പരിശോധിച്ചതിന് ശേഷം മാത്രമേ ചെക് പാസാകുകയുള്ളൂ.


2. പിഎം കിസാന്‍ കെവൈസി (KYC for PM Kisan)


കര്‍ഷകരുടെ സൗകര്യാര്‍ഥം, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ (PMKSNY) ഇ-കെവൈസിയുടെ സമയപരിധി ജൂലൈ 31 വരെ നീട്ടി നല്‍കിയിരുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ കര്‍ഷകര്‍ക്ക് കെവൈസി ചെയ്യാന്‍ കഴിയില്ല.


3. PMFBY-യുടെ രജിസ്ട്രേഷന്‍ (Registration for PMFBY)


പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയുടെ (PMFBY) രജിസ്ട്രേഷന്‍ ജൂലൈ 31ന് അവസാനിച്ചു. രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്ക് ഈ പ്ലാന്‍ ലഭിക്കില്ല.


4. എല്‍പിജി നിരക്ക് (LPG rates)


എല്ലാ മാസവും ഒന്നിന് എല്‍പിജി വില മാറുന്നു. പാചകവാതകത്തിന്റെ വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും ആശ്വാസമാണ് ഇത്തവണ ഉണ്ടായത്. വാണിജ്യ സിലിന്‍ഡറിന് 36 രൂപ കുറച്ചു. അതേസമയം ഗാര്‍ഹിക ഗ്യാസ് സിലിന്‍ഡറുകളുടെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ തവണ വാണിജ്യ ഗ്യാസ് സിലിന്‍ഡറിന് വില കുറഞ്ഞപ്പോള്‍ ഗാര്‍ഹിക ഗ്യാസ് സിലിന്‍ഡറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു.


5. ഐടിആര്‍ റിടേണ്‍ ഫയലിംഗ് (ITR return filing)


2021-22 സാമ്ബത്തിക വര്‍ഷത്തിലേക്കും 2022-23 അധ്യയന വര്‍ഷത്തിലേക്കുമുള്ള ആദായ നികുതി റിടേണുകള്‍ സമര്‍പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. ഗവണ്‍മെന്റ് സമയപരിധി നീട്ടിയില്ലെങ്കില്‍, ഐടിആര്‍ വൈകി ഫയല്‍ ചെയ്യുന്നതിന് ഓഗസ്റ്റ് ഒന്ന് മുതല്‍ പിഴയും വൈകിയതിന്റെ ഫീസും ഈടാക്കും.

Post a Comment

Previous Post Next Post