ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെച്ചു. അപ്രതീക്ഷിതമായിട്ടായിരുന്നു മന്ത്രിയുടെ രാജി. വാർത്താ സമ്മേളനം വിളിച്ചാണ് മന്ത്രി രാജിവെക്കുന്ന വിവരം അറിയിച്ചത്. വിഷയത്തിൽ സംസ്ഥാന നേതൃത്വം ഉചിതമായ നടപടി പ്രഖ്യാപിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം വ്യക്തമാക്കിയിരുന്നു. വിവാദം ദേശീയതലത്തില്‍ ചർച്ചയാകുന്ന സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയുടെ രാജി.
Post a Comment