ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ക്യാമ്പുകള്‍ സജ്ജമാക്കണം. ജില്ലാ, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം. പൊലീസും അഗ്‌നിരക്ഷാ സേനയും അതീവ ജാഗ്രത പാലിക്കണം. അണക്കെട്ടുകളില്‍ ജലനിരപ്പ് നിരീക്ഷിക്കുകയും സ്ഥിതിഗതികള്‍ ദുരന്തനിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Post a Comment