കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. പുരുഷന്മാരുടെ ഭാരോദ്വഹനം 61 കിലോ വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലം നേടി. സ്‌നാച്ചിൽ 118 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 151 കിലോയും ഉയർത്തിയ താരം ആകെ 269 കിലോ ഉയർത്തിയാണ് വെങ്കലമെഡൽ നേടിയത്. 285 കിലോ ഉയർത്തിയ മലേഷ്യയുടെ അസ്‌നിൽ ബിൻ ബിഡിൻ മുഹമ്മദിനാണ് സ്വർണം. പാപ്പുവ ന്യൂ ഗിനിയയുടെ മൊറിയ ബാരു വെള്ളി നേടി.
Post a Comment