ആലക്കോട്: ഭർതൃമതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കരുവഞ്ചാലിൽ താമസിക്കുന്ന ജോസ്ഗിരി സ്വദേശി അലക്സാണ്ടർ ( ഡെന്നീസ്-55) അറസ്റ്റിൽ. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ 29 കാരിയുടെ പരാതിയിൽ സ്റ്റേഷൻ ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കുന്ന യുവതിയെ കഴിഞ്ഞദിവസം പരിചയംനടിച്ചു വീട്ടിൽകയറിയശേഷം കടന്നുപിടിക്കുകയായിരുന്നു. ഇതിനിടെ ബഹളംവച്ച് യുവതി രക്ഷപ്പെടുകയായിരുന്നു. ഭർത്താവും മക്കളും എത്തുമ്പോഴേക്കും ഡെന്നിസ് രക്ഷപ്പെട്ടു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ കെ. ബാലകൃഷ്ണൻ, സീനിയർ സിപിഒ മാരായ പ്രീത, മഹേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Post a Comment