ചെറുപുഴ - കോളിച്ചാൽ മലയോര ഹൈവേയില്‍ കാറ്റാംകവല വഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു



ചിറ്റാരിക്കാല്‍ : ചെറുപുഴ - കോളിച്ചാൽ മലയോര ഹൈവേയിൽ കാറ്റാംകവലയിൽ റോഡിന്റെ പാർശ്വഭിത്തി തകർന്നതിനാൽ ഈ വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. ചിറ്റാരിക്കാൽ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കാറ്റാംകവല ജംഗ്ഷനിൽ വെച്ചും മാലോം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പറമ്പ റോഡ് ജംഗ്ഷനിലും യാത്ര അവസാനിപ്പിക്കണം.

രണ്ട് ദിവസത്തെ കനത്ത മഴയിലാണ് ചെറുപുഴ- കോളിച്ചാല്‍ മലയോര ഹൈവേയിലെ കാറ്റാംകവല കള്ളുഷാപ്പിൻ്റെ സമീപത്ത് റോഡിനായി കെട്ടിയുയർത്തിയ പാർശ്വഭിത്തി ഇടിഞ്ഞത് പകുതിയോളം റോഡും തകര്‍ന്നത്

കനത്ത മഴയിൽ ഈ ഭാഗത്ത് റോഡിൻ്റെ പാർശ്വഭിത്തിയിലൂടെ വെള്ളം ഒഴുകി പോകുന്നത് കാരണം കൂടുതൽ മണ്ണിടിയാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നസാധ്യതകൾ മുൻകൂട്ടി കാണാതെ അശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മാണം നടത്തിയതിൻ്റെ അനന്തരഫലങ്ങൾ മലയോര ഹൈവേയിൽ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്.

Post a Comment

Previous Post Next Post