യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

 


അബുദാബി: അബുദാബിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു. കാസര്‍കോട് പാണത്തൂര്‍ പനത്തടി സ്വദേശിയായ മുഹമ്മദ് ശമീം (24) ആണ് മരിച്ചത്.

അബുദാബി സിറ്റി വിമാനത്താവളത്തിനടുത്ത് പലചരക്ക് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ ശേഷം താമസസ്ഥലത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അവധിക്ക് നാട്ടില്‍ പോയ ശേഷം ഒരു വര്‍ഷം മുമ്ബാണ് അബുദാബിയില്‍ തിരിച്ചെത്തിയത്. പിതാവ്: നസീര്‍, മാതാവ്: സുലൈഖ, സഹോദരി: ഫാത്വിമത് ശംന.

Post a Comment

Previous Post Next Post