തലസ്ഥാനത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു


തിരുവനന്തപുരം: തലസ്ഥാനത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. ഗുണ്ടാകുടിപ്പകയെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി വഴയില സ്വദേശി മണിച്ചനാണ് മരിച്ചത്.

2011 ല്‍ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് മണിച്ചന്‍. ഇയാള്‍ ജാമ്യത്തിലറിയതായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ തിരുമല സ്വദേശി ഹരികുമാര്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി ഒമ്ബതുമണിക്ക് തിരുവനന്തപുരം പേരൂര്‍ക്കടക്ക് സമീപം വഴയില ആറാം കല്ലിലെ ലോഡ്ജിലായിരുന്നു ആക്രമണം.
നാലുപേര്‍ ചേര്‍ന്ന് ലോഡ്ജില്‍ വെച്ച്‌ മദ്യപിക്കുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തതായി പൊലീസ് പറയുന്നു. വാളുകൊണ്ടാണ് രണ്ടുപേര്‍ക്കും വെട്ടേറ്റത്. മരിച്ച മണിച്ചന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മണിച്ചന്‍ മരിക്കുന്നത്.
കൃത്യം നടത്തിയ രണ്ടുപേര്‍ ബൈക്കില്‍ കയറിപ്പോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പക്ഷേ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അരുവിക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post