ലോറിയുമായി കൂട്ടിയിടിച്ച്‌ ബസിന് തീപിടിച്ചു; ഏഴു പേര്‍ വെന്ത്മരിച്ചു; കലബുറഗിയിലെ അപകടത്തില്‍ ഞെട്ടി കര്‍ണാടക

 


ബെംഗളൂരു: കലബുറഗി ജില്ലയിലെ കമലാപുരയില്‍ ബസിനു തീപിടിച്ച്‌ ഏഴു പേര്‍ മരിച്ചു. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചതിനാല്‍ എണ്ണം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പോലീസ് അറിയിച്ചു.



ഇന്നു രാവിലെ 6.30 ഓടെ ബിദാര്‍ശ്രീരംഗപട്ടണം ഹൈവേയില്‍ കമലാപൂര്‍ താലൂക്കിന്റെ പ്രാന്തപ്രദേശത്ത് വച്ചാണ് സംഭവം.

ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്നു ബസ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബസില്‍ 35ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു, 15 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

പ്രാഥമിക അന്വേഷണത്തില്‍ ഏഴ് മുതല്‍ എട്ട് വരെ യാത്രക്കാര്‍ കത്തിനശിച്ച ബസിനുള്ളില്‍ കുടുങ്ങിയതായി സംശയിക്കുന്നതായി കലബുറഗി ജില്ലാ പോലീസ് സൂപ്രണ്ട് ഇഷ പന്ത് പറഞ്ഞു. എന്നാല്‍ ഈ ഘട്ടത്തില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം കൃത്യമായി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോറിയുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് പാലത്തില്‍ ഇടിച്ച ബസ് റോഡില്‍ നിന്ന് തെന്നിമാറി. ഗോവയിലെ ഓറഞ്ച് കമ്ബനിയുടേതാണ് സ്വകാര്യ ബസ്. കൂട്ടിയിടിച്ച ഉടന്‍ തീപിടിച്ചതിനാല്‍ നാട്ടുകാര്‍ക്ക് ബസിനടുത്തേക്ക് പോകാനായില്ല. അവര്‍ പോലീസിനെയും അഗ്‌നിശമന സേനയെയും അത്യാഹിത വിഭാഗത്തെയും അറിയിച്ചു. തുടര്‍ന്ന് ഇവരെത്തിയാണ് ബസിലെ തീ അണച്ചത്.

Post a Comment

Previous Post Next Post