ആലക്കോട്: ഒളിച്ചോട്ടങ്ങൾ പെരുകിയത് മലയോരത്ത് പോലീസിനെ വട്ടംകറക്കുന്നു. അടുത്ത കാല ത്തായി ദിനംപ്രതി ഒളിച്ചോട്ടങ്ങളും ആളുകളെ കാണാതാകലും മലയോരത്ത് തുടർക്കഥയായി മാറി യിരിക്കുകയാണ്. ജില്ലയിൽ തന്നെ ഏറ്റവുമധികം ഒളിച്ചോട്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പോലീസ് സ്റ്റേഷനുകളാണ് ആലക്കോട് ഉൾപ്പെടെയുള്ള മല യോര സ്റ്റേഷനുകൾ. സമീപ കാലത്തായി ഒളിച്ചോട്ട ങ്ങളും കാണാതാകലും ഇല്ലാത്ത ദിവസങ്ങൾ ആല ക്കോട് അപൂർവ്വതയായി മാറിയിരിക്കുകയാണ്. അത യേറെ ഒളിച്ചോട്ട പരമ്പരകളാണ് ഓരോ ദിവസവും ഉടലെടുത്ത് കൊണ്ടിരിക്കുന്നത്. ഒളിച്ചോട്ടക്കാരിൽ ഏറെയും സ്കൂൾ, കോളേജ് വിദ്യാർത്ഥികളായ കമി താക്കളാണ്. 18 വയസ് തികയുന്ന ദിവസം തന്നെ കാമുകനൊപ്പം ഒളിച്ചോടുന്ന പെൺകുട്ടികളാണ് ഇവ രിൽ ഏറെയും. വിവാഹം കഴിക്കുന്ന തിനുള്ള പെൺകുട്ടികളുടെ പ്രായപരിധിയായ 18 വയസ് പൂർത്തിയാകുന്ന ദിവസം തന്നെ കാമുകനൊപ്പം
പെൺകുട്ടികൾ ഒളിച്ചോടി മാതാപിതാക്കളെ കണ്ണീ രിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ഒട്ടേറെ സംഭവങ്ങൾ ആലക്കോട് മേഖലയിൽ അടുത്ത കാലത്തായി തുടർക്കഥയായി മാറിയിരിക്കുകയാണ്. കൗമാരക്കാർക്ക് പുറമെ വഴിവിട്ട ബന്ധങ്ങളെ തുടർന്നുള്ള ഒളിച്ചോട്ടങ്ങളും നിത്യസംഭവങ്ങളായി. വിവാഹിതരുടെ ഇടയിലുള്ള ഒളിച്ചോട്ടങ്ങളും വർധിച്ചുകൊണ്ടി രിക്കുകയാണ്. ചുരുങ്ങിയ കാലത്തെ പരിചയങ്ങൾ കൊണ്ടും മൊബൈൽ ഫോൺ, സോഷ്യൽമീഡിയ വഴിയും ഉടലെടുക്കുന്ന പ്രണയബന്ധങ്ങൾ ദിവസ ങ്ങൾക്കുള്ളിൽ ഒളിച്ചോട്ടങ്ങളായി മാറുകയാണ്. ഇത്തരം സംഭവങ്ങളിൽ മിക്കവയും പിന്നീട് പീഡന കേസുകളായി മാറുന്നതും മലയോരത്ത് വർധിച്ചുകൊ ണ്ടിരിക്കുകയാണ്.
മൊബൈൽ ഫോൺ ദുരുപയോഗങ്ങളും സോഷ്യൽമീഡിയ ചാറ്റിംഗുമാണ് ഇത്തരം സംഭവ ങ്ങളിലെ പ്രധാന വില്ലൻ. ചതിക്കുഴികളാണെന്ന് റിഞ്ഞ് കൊണ്ട് തന്നെ അപകടങ്ങളിൽ ചെന്ന് ചാടുന്ന പെൺകുട്ടികളാണ് ഇരകളാകുന്നവരിൽ - ഏറെയും. നിസാര കാരണങ്ങളുടെ പേരിൽ പിണങ്ങി വീട് വിട്ടിറങ്ങുന്നവരുടെ എണ്ണവും ദിനംപ്രതി വർധി ച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഒളിച്ചോടുന്ന = വരെയും കാണാതാകുന്നവരെയും കണ്ടെത്തേണ്ടി വരുന്നത് പോലീസിന് പിടിപ്പത് പണിയായി മാറിയി രിക്കുകയാണ്. പോലീസിന്റെ വിലപ്പെട്ട ഏറെ സമ യമാണ് ഇത്തരം അന്വേഷണങ്ങൾക്കായി മാറ്റിവെ ക്കേണ്ടി വരുന്നത്. ഒളിച്ചോട്ടക്കാരെ കണ്ടെത്താൻ വിദൂരത്തുള്ള ഇതര സംസ്ഥാനങ്ങളിൽ വരെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഒളിച്ചോടുന്ന പെൺകുട്ടികളുടെ മാതാപിതാക്കളുടെയും ബന്ധുക്ക ളുടെയും പരാതിയിൽ കേസെടുത്ത് പോലീസ് ഊർജിതമായ അന്വേഷണം നടത്തി ഇവരെ കണ്ട ത്തിയാലും വിവാഹിതരായി ഇവർ കാമുകനൊപ്പം തന്നെ പോകുന്നതോടെ ദിവസങ്ങൾ നീണ്ട അനേ ഷണം പ്രഹസനമായി മാറുന്ന സ്ഥിതിയാണുള്ള - തെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
Post a Comment