KSRTCക്ക് തിരിച്ചടി; വിപണി വിലയ്ക്ക് ഡീസൽ കിട്ടില്ല


KSRTCക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വില നിർണയം എണ്ണക്കമ്പനികളുടെ നയപരമായ കാര്യമാണ്. അതിൽ ഇടപെടാൻ കോടതിയ്ക്ക് കഴിയില്ല. വിപണി വിലയേക്കാൾ ഉയർന്ന വില  ഈടാക്കുന്നത് വിവേചന പരമാണെന്ന KSRTC വാദം അംഗീകരിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post