നീറ്റ് പിജി പരീക്ഷ മാറ്റില്ല

 


നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷ മാറ്റിവെക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് കോടതി പറഞ്ഞു. പരീക്ഷ മാറ്റിവെക്കുന്നത് 2 ലക്ഷം പേരെ ബാധിക്കും, കുറച്ച് പേരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കൗൺസിലിങ് വൈകിയതിനാൽ പരീക്ഷ മാറ്റണമെന്നായിരുന്നു മെഡിക്കൽ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ വാദം.

Post a Comment

Previous Post Next Post