ഷവര്‍മയക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി തമിഴ്‌നാട്

Published from Blogger Prime Android Appചെന്നൈ: തമിഴ്‌നാട്ടില്‍ ഷവര്‍മ നിരോധിക്കാന്‍ നീക്കം. ഷവര്‍മയുടെ നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യം വ്യക്തമാക്കി.

മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഷവര്‍മയ്ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന്, തമിഴ്നാട്ടില്‍ നടത്തിയ വ്യാപക പരിശോധനയില്‍ ആയിരത്തിലധികം കടകള്‍ക്ക് നോട്ടീസും പിഴയും നല്‍കിയതായി ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'യുവജനങ്ങളാണ് ഷവര്‍മ കൂടുതലായും കഴിക്കുന്നത്. കുറഞ്ഞ കാലയളവിനിടെ നിരവധി ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് തുറന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ഭക്ഷണമാണ് ഷവര്‍മ. അവിടങ്ങളില്‍ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല. അതേസമയം, നമ്മുടെ രാജ്യത്ത് കൂടുതല്‍ സമയം ഇത്തരം വിഭവങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനാകില്ല', അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശിയമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post