ഇന്ന് പുലര്‍ച്ചെ 3 മണിക്ക് നടക്കേണ്ടിയിരുന്ന പൂരം വെടിക്കെട്ട് വൈകീട്ട് 7 മണിക്ക് നടത്തും. പകല്‍പൂരവും അനുബന്ധ ചടങ്ങുകളും പതിവ് പോലെ നടക്കും. മഴ കനത്തതോടെയാണ് വെടിക്കെട്ട് മാറ്റിവെച്ചത്. ഇരു ദേവസ്വങ്ങളും നടത്തിയ അടിയന്തിര യോഗത്തിലാണ് വെടിക്കെട്ട് മാറ്റിവെക്കാൻ തീരുമാനമായത്. ഇന്നലെ കുടമാറ്റം നടത്തിയ സമയത്തും കനത്ത മഴ ഉണ്ടായിരുന്നു. രാത്രി വൈകിയും മഴ തുടർന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെച്ചത്.
മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക്
Alakode News
0
Tags
തൃശൂർ പൂരം
Post a Comment