ദേശീയപാതാ വികസനത്തില്‍ തലപ്പാടി മുതലുള്ള ഒരു കിലോമീറ്റര്‍ റോഡിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങി.
തലപ്പാടി കാലിക്കടവ് ആറുവരി ദേശീയപാതയില്‍ ഒന്നാംഘട്ടം ടാറിങ് കഴിഞ്ഞ റോഡിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങിയത്.
തലപ്പാടി ചെങ്കള റീച്ചില്‍ മണ്ണിട്ട് റോഡൊരുക്കുന്ന പ്രവൃത്തി 60 ശതമാനം പൂര്‍ത്തിയായി. ഇരുവശത്തുമായി ആറുവരിയില്‍ 74 കിലോമീറ്റര്‍ റോഡാണ് ഒരുക്കുന്നത്. പാലവും മേല്‍പ്പാലവും ഒഴികെയുള്ളതാണിത്. 45 കിലോമീറ്ററില്‍ പ്രവൃത്തി കഴിഞ്ഞു. മണ്ണിട്ട് സബ്‌ഗ്രേഡ് ചെയ്യല്‍ 11 കിലോമീറ്റര്‍ (15 ശതമാനം) പൂര്‍ത്തിയായി. വലിയ കല്ലുകളും ജില്ലി പൊടിയുമിട്ടുള്ള തറ പ്രവൃത്തി ഒമ്ബത് കിലോ മീറ്ററിലും (13 ശതമാനം) ജില്ലി കൂട്ടിക്കലര്‍ത്തി കോണ്‍ക്രീറ്റ് രൂപത്തിലാക്കല്‍ 7 കിലോ മീറ്ററും (10 ശതമാനം) ഒന്നാം ഘട്ട ടാറിങ് ഒരു കിലോമീറ്ററും (2 ശതമാനം) പൂര്‍ത്തിയായി.അവസാനമാണ് ബിസിഎം ടാറിങ്ചെയ്യുക.
പാത 10 വരി
ആറുവരി പാതയ്‌ക്കൊപ്പം ഇരുഭാഗത്തുമായി രണ്ടു സര്‍വീസ് റോഡുകളുണ്ടാവും.ഒരോ സര്‍വീസ് റോഡും രണ്ടുവരി പാതയായിരിക്കും. അതോടെ പത്തുവരി പാതയായിമാറും. ആറുവരിയില്‍ ഒന്നിന് മൂന്നര മീറ്ററും സര്‍വീസ് റോഡിന് മുന്നേക്കാല്‍ മീറ്ററുമാണ് വീതി. ആറുവരി പാത പ്രളയത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഉയരത്തിലായിരിക്കും. 81 കല്ലുങ്കുകളുണ്ടാകും. കാല്‍നട യാത്രക്കാര്‍ക്കായി നടപ്പാലങ്ങളുമുണ്ടാകും. ആറുവരി മുറിച്ച് കടക്കാന്‍ 12 അടിപ്പാതകര്‍ നിര്‍മിക്കും.
Post a Comment