കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. കണ്ണൂർ ജില്ലയിൽ മെയ് 16ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.റെഡ് അലേർട്ട്: മെയ് 16- എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ. കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും ഉയർന്ന അലേർട്ടാണ് ഇത്. അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന മഴയാണ്.
കണ്ണൂര്‍ ജില്ലാ കളക്ടറേറ്റിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഫോണ്‍ നമ്പറുകള്‍: കളക്ടറേറ്റ്-04972 700645, 9446682300, കണ്ണൂര്‍ താലൂക്ക് 04972 704969, തലശ്ശേരി 0490 2343813, പയ്യന്നൂര്‍ 04985 204460, ഇരിട്ടി 0490 2494910, തളിപ്പറമ്പ് 0460 2203142. ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്.
Post a Comment