റോക്കിയുടെ കഥ പറഞ്ഞ നാഗരാജു; കെജിഎഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു


ബെംഗളൂരു: പ്രമുഖ തെന്നിന്ത്യന്‍ ഹാസ്യതാരം മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ബെംഗളൂരുവിലെ ആശുപത്രിയില്‍വച്ചാണ് മരണം. കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്.
കെജിഎഫിന്റെ രണ്ടുഭാഗങ്ങളിലും ശ്രദ്ധേയമായ വേഷത്തിലെത്തി. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടിവി സീരിയലുകളിലും സജീവമായിരുന്നു. കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയാണ്. സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കും.

Post a Comment

Previous Post Next Post