ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിംഗിന്റെ മികവിൽ കൊല്‍ക്കത്തയെ 165/9 എന്ന സ്കോറിന് ഒതുക്കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ കളി മറന്നപ്പോള്‍ മുംബൈയ്ക്ക് തോൽവി. 17.3 ഓവറിൽ മുംബൈ 113 റൺസിന് ഓള്‍ഔട്ടായി. ജയത്തോടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ സജീവമാക്കി നിര്‍ത്തുവാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചു. 52 റൺസിന്റെ വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. 51 റൺസ് നേടിയ ഇഷാന്‍ കിഷന്‍ ഒഴികെ ആരും മുംബൈ നിരയിൽ തിളങ്ങിയില്ല.
Post a Comment