പരീക്ഷ സമ്മർദ്ദം താങ്ങാനായില്ല, ഡോക്ട‌ർ തൂങ്ങി മരിച്ചു

 



നീറ്റ് പിജി പരീക്ഷയുടെ സമ്മർദ്ദം താങ്ങാനാകാതെ തമിഴ്നാട്ടിൽ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ സ്വദേശി ഡോ. രാശിയാണ് പഠന മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്. മേട്ടുപ്പാളയം സ്വദേശിയായ കാട്ടൂർ ഡോ രാശി, എംഡി പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു. സമ്മർദ്ദം താങ്ങാനാകാതെ പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതിരുന്നത് കൊണ്ടാണ് ആത്മഹത്യയെന്നാണ് സൂചന. നീറ്റ് പരീക്ഷാ അശാസ്ത്രീയമെന്ന ആരോപണം ഇതോടെ തമിഴ്നാട്ടിൽ ശക്തമായി.

Post a Comment

Previous Post Next Post