കൊ​ട്ടി​യൂ​രി​ല്‍ ഉ​ത്സ​വ​ത്തി​ന് തു​ട​ക്കം


കൊ​ട്ടി​യൂ​ര്‍: പ്ര​കൃ​തി​യു​ടെ നി​ശ​ബ്ദ​ത​യി​ല്‍ ല​യി​ച്ചു​കി​ട​ന്ന അ​ക്ക​രെ കൊ​ട്ടി​യൂ​ര്‍ ക്ഷേ​ത്രം ഇ​നി ഒ​രു മാ​സ​ക്കാ​ലം ഭ​ക്തി​യു​ടെ നി​റ​വി​ലേ​ക്ക്.
അ​ക്ക​രെ കൊ​ട്ടി​യൂ​രി​ലെ ച​ട​ങ്ങു​ക​ള്‍​ക്ക് പ്രാ​രം​ഭം കു​റി​ച്ച്‌ നീ​രെ​ഴു​ന്ന​ള്ള​ത്ത് ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് നീ​രെ​ഴു​ന്ന​ള്ള​ത്ത് ന​ട​ത്തി​യ​ത്.

ഇ​ക്ക​രെ കൊ​ട്ടി​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് പ​ടി​ഞ്ഞീ​റ്റ ശ്രീ​റാം ന​മ്ബൂ​തി​രി, സ​മു​ദാ​യി കാ​ല​ടി ഇ​ല്ലം കൃ​ഷ്ണ​മു​ര​ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​റ​പ്പെ​ട്ട സം​ഘം ബാ​വ​ലി തീ​ര​ത്തെ കാ​ട്ടു​വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ മ​ന്ദം​ചേ​രി കൂ​വ​പ്പാ​ട​ത്ത് എ​ത്തി. കൂ​വ​യി​ല പ​റി​ച്ചെ​ടു​ത്തു വ​ന്ന സം​ഘ​ത്തെ കാ​ത്ത് ഒ​റ്റ​പ്പി​ലാ​ന്‍, പു​റം​ക​ല​യ​ന്‍, ജ​ന്മാ​ശാ​രി എ​ന്നി​വ​ര്‍ ബാ​വ​ലി​ക്ക​ര​യി​ല്‍ കാ​ത്തു​നി​ന്നു. തു​ട​ര്‍​ന്ന് ബാ​വ​ലി​യി​ല്‍ മു​ങ്ങി​ക്കു​ളി​ച്ച സം​ഘം പ​ടി​ഞ്ഞീ​റ്റ ന​മ്ബൂ​തി​രി, സ​മു​ദാ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബാ​വ​ലി​യി​ല്‍​നി​ന്നു കൂ​വ​യി​ല​യി​ല്‍ ജ​ലം ശേ​ഖ​രി​ച്ച്‌ കാ​ട്ടു​വ​ഴി​ക​ളി​ലൂ​ടെ അ​ക്ക​ര കൊ​ട്ടി​യൂ​രി​ലെ​ത്തി അ​ഭി​ഷേ​കം ചെ​യ്തു.

തി​ട​പ്പ​ള്ളി അ​ടു​പ്പി​ല്‍​നി​ന്ന് ശ​രീ​ര​ത്തി​ല്‍ ഭ​സ്മം പൂ​ശി പ​ടി​ഞ്ഞാ​റേ ന​ട​വ​ഴി സം​ഘം ഇ​ക്ക​രെ ക​ട​ന്നു. അ​ര്‍​ധ​രാ​ത്രി​യോ​ടെ ഇ​ക്ക​രെ കൊ​ട്ടി​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ ആ​യി​ല്യാ​ര്‍ കാ​വി​ല്‍ പ്ര​വേ​ശി​ച്ച്‌ ഗൂ​ഢ​പൂ​ജ​ക​ളും ന​ട​ത്തി.

കോ​വി​ഡ് കാ​ര​ണം ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി ച​ട​ങ്ങ് മാ​ത്ര​മാ​യാ​ണ് ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

അ​തി​നാ​ല്‍​ത്ത​ന്നെ ഇ​ക്കു​റി ഉ​ത്സ​വ​ത്തി​ന് ഭ​ക്ത​രു​ടെ പ്ര​വാ​ഹ​മു​ണ്ടാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

Post a Comment

Previous Post Next Post